ffffffffff
ജൽ ജീവൻ പദ്ധതി

കോഴിക്കോട്: ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പുരോഗമിച്ചു വരുന്ന പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കു ലഭിച്ച തുക കുറവായതിനാൽ അധിക തുക ലഭ്യമാക്കുന്നതിന് കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുകളിൽ ബാക്കി വരുന്ന തുക വിവിധ പദ്ധതിയിലേക്ക് മാറ്റാനും അനുമതി നൽകി. ജൽ ജീവൻ മിഷൻ ഡിസ്ട്രി്ര്രക് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് ഉദ്യോഗസ്ഥരുടെയും പ്രൊജക്ട് എൻജിനീയഴ്‌സിന്റേയും കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകും.

ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പദ്ധതി നിർവഹണ സഹായ ഏജൻസികൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയതിന് സമർപ്പിച്ച ക്ലെയിമുകൾ അനുവദിച്ച് നൽകുവാൻ ധാരണയായി. എടച്ചേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ജൽ ജീവൻ മിഷൻ നിർവഹണ സഹകരണ ഏജൻസിയെ മാറ്റി നിയമിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം നിയമന അധികാരിയായ കെ.ഡബ്ല്യൂ.എ .എം.ഡിയുടെ അനുമതിക്ക് വിധേയമായി മാറ്റാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത്, ദേശീയ പാത, പൊതുമരാമത്ത് ദേശീയ പാത , കെ.ആർ.എഫ്.ബി, കെ.എസ്.ടി.പി, പി.എം.ജി.എസ്.വൈ എന്നീ വകുപ്പുകൾക്ക് കീഴിലായി പൈപ്പിടൽ പൂർത്തിയാക്കി പുതുക്കിപ്പണിത റോഡുകളുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അതോടൊപ്പം കെ.ഡബ്ല്യൂ.എയ്ക്ക് തിരികെ നൽകേണ്ട തുകയെ കുറിച്ചുള്ള വിവരങ്ങൾ അടിയന്തിരമായി കൈമാറണമെന്നും റോഡ് വിഭാഗം ഉദ്യോഗസ്ഥർരോട് കലക്ടർ നിർദേശിച്ചു.

യോഗത്തിൽ ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീറുമായ അൻസാർ എം.എസ് അജണ്ട അവതരിപ്പിച്ചു. ദേശിയപാത, പൊതുമരാമത്ത് വകുപ്പ്, കെ.എസ്ടി.പി, പി.എം.ജി.എസ്.വൈ, കെ.ആർ.എഫ്ബി വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർമാരും ജൽ ജീവൻ മിഷൻ പദ്ധതി നിർവഹണ സഹായ ഏജൻസി പ്രതിനിധിയും പങ്കെടുത്തു.