ബാലുശ്ശേരി: ബാലുശ്ശേരി ഹയർ സെക്കൻഡറി ഒന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥികൾക്കായി ബാലുശ്ശേരി ബി. ആർ. സിയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് തുടക്കമായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സർവ്വ ശിക്ഷ കേരള ജില്ല പ്രോജക്റ്റ് ഓഫീസർ സജീഷ് നാരായണൻ നിർവ്വഹിച്ചു. ബി.പി. ഒ. എം. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. എസ് ശ്രീചിത്ത് കെ. രാമചന്ദ്രൻ. വി. ലേഖ, എം. എം.രമേശൻ, അസീൽ എന്നിവർ സംസാരിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തെ തിരഞ്ഞെടുക്കപ്പെട്ട 45 കുട്ടികളാണ് പങ്കെടുക്കുന്നു.