ഉള്ള്യേരി: ഉള്ള്യേരി ഗ്രാമ പഞ്ചായത്തിൽ തൊഴിൽ മേള നടത്തി. 20 കമ്പനികൾ പങ്കെടുത്ത മേളയിൽ 450 ഉദ്യോഗാർത്ഥികൾ പങ്കാളികളായി. 90 പേരെ തിരഞ്ഞെടുത്തു. ഒരാഴ്ചക്കകം നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് കമ്പനികൾ അറിയിപ്പ് നൽകും.
.എം. ബാലരാമന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സി.അജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് സ്വാഗതവും അതുല്യ ശ്രീധരൻ നന്ദിയും പറഞ്ഞു.. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ്റസ്ട്രി പ്ലെയ്സ്മെൻ്റ് കോ ഓർഡിനേറ്റർ ലിമീഷ് വിശദീകരണം നൽകി.