വടകര: ഓർക്കാട്ടേരി ശിവഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിലെ പ്രധാന ചടങ്ങായ ചോമപ്പൻ കൊത്ത് ഭക്തി സാന്ദ്രമായി .വിദ്യഘോഷങ്ങളും തോട്ടി പരിവാരങ്ങളുമായി ഭഗവതി പുതുക്കുളങ്ങരണ്ടര എത്തി താലപ്പൊലി സ്വീകരിച്ച് തിരിച്ചു യാത്രയായി. തുടർന്ന് ഏറോത്ത് താഴെ ചോമപ്പനും ഭഗവതിയും മുഖാമുഖം കണ്ടു. എടത്തിൽ കാരണവർ മാല ചാർത്തിയതോടെ ചോമപ്പൻ കൊത്ത് ആയിരങ്ങൾ വരുന്ന ഭക്തരുടെ മുന്നിൽ നടന്നു. തിരിച്ച് ക്ഷേത്രസന്നിധിയിൽ എത്തി നടനം ചെയ്ത് ഭക്തരെ ആശിർവദിച്ചു. ക്ഷേത്ര ചടങ്ങുകൾ കഴിഞ്ഞു. ഇനി ഓർക്കാട്ടേരി ചന്തയിൽ വിനോദവപണന നാളുകൾ ഫെബ്രുവരി അഞ്ച് വരെ തുടരും