മുക്കം: മുക്കം സി.എച്ച്.സിയിൽ ഉച്ചയ്ക്കുശേഷം പ്രവർത്തിക്കുന്ന ഒ.പി കൗണ്ടർ ഒരു മണിക്കൂർ നേരത്തെ അടച്ചത് പ്രതിഷേധത്തിനിടയാക്കി . ഒപി ടിക്കറ്റ് നൽകൽ 5.30 ന് പകരം 4.30 ന്അവസാനിപ്പിച്ചതോടെ രോഗികൾ പ്രതിഷേധത്തിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കുശേഷം കൂടുതൽ രോഗികൾ എത്തി. 190 പേർക്ക് ടിക്കറ്റ് നൽകി ടിക്കററ് നൽകുന്നത് നിർത്തുതുകയായിരുന്നു.പ്രതിഷേധത്തെ തുടർന് സ്ഥലത്തെത്തിയ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് ഇടപെട്ട് കൗണ്ടർ തുറന്നു പ്രവർത്തിപ്പിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം ഒരു ഡോക്ടർ മാത്രമാണുള്ളത്. അദ്ദേഹത്തിന് 6 മണിക്കു പകരം മിക്ക ദിവസങ്ങളിലും ഏഴു മണി വരെ രോഗികളെ പരിശോധിക്കേണ്ടി വരുന്നു. ഇവർക്കെല്ലാം മരുന്ന് നൽകാൻ ഫാർമസി രാത്രിയിലും പ്രവർത്തിക്കേണ്ട അവസ്ഥയുമുണ്ട്. രോഗികളുടെ തിരക്ക് പരിഗണിച്ച് ഒരു ഡോക്ടറെ കൂടി നിയമിച്ചിട്ടുണ്ടെന്നും നാളെ മുതൽ ഉച്ചയ്ക്കുശേഷം രണ്ടു ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്നും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ പ്രജിത പ്രദീപ് പറഞ്ഞു.