കോഴിക്കോട്: പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക് ഓണേഴ്സ് അസോസിയേഷൻ പ്രഥമ ജില്ലാ കൺവെൻഷൻ ഫെബ്രുവരി മൂന്നിന് രാവിലെ പത്തിന് ഹോട്ടൽ സീഷെല്ലിൽ നടക്കും. തോട്ടത്തിലെവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എം.എ ജില്ലാ ചെയർമാൻ ഡോ. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. സ്വകാര്യ ആശുപത്രികളുടെയും ഒബ്സർവേഷൻ, ക്യാഷ്വാലിറ്റി, ലാബ്, ഫാർമസി സൗകര്യമുള്ള ക്ലിനിക്കുകളുടെയും ഉടമകളുടെ സംഘടനയാണ് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക് ഓണേഴ്സ് അസോസിയേഷൻ. വാർത്താ സമ്മേളനത്തിൽ കെ.പി. മുഹമ്മദ്, കെ. അബ്ദുൽ മജീദ്, സെലു മുഹമ്മദ്, ഷാനി സദാനന്ദൻ എന്നിവർ പങ്കെടുത്തു.