കോഴിക്കോട്: ട്രാൻസ് വുമൺ റിയ ഇഷയുടെ നേതൃത്വത്തിൽ ക്യാമ്പസുകളിൽ നിന്ന് മോഡലിംഗ് താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്തു ക്യാമ്പസ് കിംഗ് ആൻഡ് ക്യൂൻ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരപരിധിയിലെ കോളേജുകളിൽ നിന്നുള്ള സെലക്ഷൻ ക്യാമ്പ് രണ്ടിന് വൈകിട്ട് അഞ്ചു മുതൽ ബീച്ചിൽ നടക്കും. വിജയികളാകുന്നവർക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും പരസ്യത്തിലേക്കുള്ള അവസരവും മിസ് ഇന്ത്യ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെടുകയാണെങ്കിൽ രജിസ്ട്രേഷൻ ഫീസും നൽകും. വാർത്താസമ്മേളനത്തിൽ റിയ ഇഷ, രാജ ശിവ, എം. റിഷാദ്, ആയിഷ, ജബിൻ എന്നിവർ പങ്കെടുത്തു.