കോഴിക്കോട്: കോഴിക്കോട്, വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലെ അപേക്ഷകരുടെ അദാലത്ത് ഇന്ന് നടക്കും. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലുള്ളവർ രാവിലെ ഒമ്പത് മുതൽ ജൂബിലി ഹാളിലും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ അപേക്ഷിച്ചവർ ഉച്ചയ്ക്ക് രണ്ട് മുതൽ വടകര മുൻസിപ്പൽ ടൗൺഹാളിലുമാണ് പങ്കെടുക്കേണ്ടത്. സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള അപേക്ഷകളിൽ ടോക്കൺ ലഭിച്ചവർക്ക് അദാലത്തിൽ ഉത്തരവ് നൽകുന്നതാണ്. അപേക്ഷയിൽ വ്യക്തമാക്കിയ ഫോൺ നമ്പറിൽ എസ്.എം.എസിലൂടെ ടോക്കൺ ലഭിക്കും. ടോക്കൻ ലഭിച്ച അപേക്ഷകർ ഉത്തരവ്കൈപ്പറ്റുന്നതിനായി അദാലത്തിൽ എത്തണം.