കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ച് കുന്ദമംഗലം പ്രസ് ക്ലബ് വാർത്താരചന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രസ്ക്ലബിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശിൽപ്പശാല കുന്ദമംഗലം പൊലീസ് എസ്.എച്ച്.ഒ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ടി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പ്രധാനഅദ്ധ്യാപകൻ ദീപു, പി.ടി.എ പ്രസിഡന്റ് ഫൈസൽ, വിദ്യാരംഗം കൺവീനർ കെ.ഷാജിമോൻ, സി.ഷാജി,നയന എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.അബൂബക്കർ സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു.