കുറ്റ്യാടി: എൽ.എസ്.എസ് ,യു.എസ്.എസ്.മത്സര പരീക്ഷൾക്കായി തീവ്രപരീശീലന പരിപാടി വിജയഭേരിയുമായി കെ.പി.എസ്.ടി.എ രംഗത്ത്. ഫെബ്രവരി പത്തിന് നരിപ്പറ്റ പഞ്ചായത്തിലെ കുട്ടികൾക്കും 11 ന് ചങ്ങരോത്ത്, കായക്കൊടി, 17 ന് കുന്നുമ്മൽ, 24 ന് മരുതോങ്കര, 25 ന് വേളം, കാവിലുംപാറ പഞ്ചായത്തുകളിലും രാവിലെ 10 മണി മുതൽ പരിശീലന ക്ലാസുകൾ നടക്കും. കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.അമൽ കൃഷ്ണ അദ്ധ്യക്ഷനായി.വി.വിജേഷ്, പി.പി.ദിനേശൻ, ജി.കെ.വരുൺ കുമാർ, ഷമീം കണ്ണോത്ത്, വി.വി.ഷിജിത്ത്, കെ.മദനീഷ് എന്നിവർ സംസാരിച്ചു.