കുറ്റ്യാടി: മഹാത്മജി രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്മൃതി സംഗമവും ഫാസിസ്റ്റ് വിരുദ്ധ സദസും നടത്തി.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.പി.അബ്ദുൾ മജീദ്, കെ.സി.ബാബു, കെ.കെ.അബ്ദുല്ല, പി.പി.ആലിക്കുട്ടി, മഠത്തിൽ ശ്രീധരൻ, ടി കെ അശോകൻ, എൻ.സി. കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി.കെ.സുരേഷ്, കണ്ണോത്ത് ദാമോദരൻ, ജമാൽ മൊകേരി, പി.പി.ദിനേശൻ, സി.കെ.രാമചന്ദ്രൻ, കെ.കെ.നഫീസ, എ.ടി.ഗീത സംസാരിച്ചു.