കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നാല് റോഡുകളുടെ നവീകരണത്തിനായി 7.82 കോടിയുടെ ഭരണാനുമതിയായി. ബേപ്പൂർ മണ്ഡലത്തിലെ ചീർപ്പാലം– കിഴക്കുമ്പാടം– തോണിച്ചിറ റോഡിന് 1.60 കോടിയുടെ പ്രവൃത്തിക്കാണ് അനുമതി. ജയന്തി റോഡ് നല്ലളം മുതൽ യത്തീംഖാന ജംഗ്ഷൻ വരെ നവീകരിക്കുന്നതിന് 1.45 കോടി അനുവദിച്ചു. നല്ലളം ബസാർ –കുന്നുന്നൽ റഹ്മാൻ ബസാർ– ശാരാമന്ദിരം ഭാഗം ടാർ ചെയ്യുന്നതിന് 2.09 കോടി രൂപ അനുവദിച്ചു. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കോട്ടൂളി സെൻട്രൽ മുതിരക്കാല ജംഗ്ഷൻ റോഡ് നവീകരിക്കുന്നതിന് 2.68 ലക്ഷം രൂപയുടെ പ്രവൃത്തിക്കും അനുമതിയായി.