-mannam-

ചങ്ങനാശ്ശേരി: നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 147-ാം ജയന്തി ഇന്ന് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ആഘോഷിക്കും. രാവിലെ ഏഴുമുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന. 10.45ന് നടക്കുന്ന ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാഡമി വിശിഷ്ടാംഗം സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വാഗതവും ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള നന്ദിയും പറയും.