v-d-satheesan

കോട്ടയം: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ മന്ത്രി സജിചെറിയാൻ നടത്തിയ അപകീർത്തി പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ക്ഷണിച്ചാൽ പോകേണ്ടി വരും. പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടത്. നവകേരള പ്രഭാതസദസിൽ പങ്കെടുത്ത ആരെക്കുറിച്ചും മോശമായൊന്നും പ്രതിപക്ഷം പറഞ്ഞിട്ടില്ല. മര്യാദയ്ക്കു ജീവിക്കുന്ന ആളുകളെ അപമാനിക്കാനാണ് സജി ചെറിയാനെ വിട്ടിരിക്കുന്നത്. നവകേരള സദസിലുടനീളം എനിക്കെതിരെ മോശം പരാമർശം നടത്തിയ ആളാണ് സജി. ചീത്തവിളിക്കാൻ പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ആളെ പറഞ്ഞുവിടുന്നതു പോലെയാണിത്.