
ചങ്ങനാശേരി: തിരുവല്ല മണർകാട് ബൈപ്പാസ് റോഡിലെ മോസ്‌കോ ജംഗ്ഷൻ തകർന്ന് തരിപ്പണമായി. റോഡിൽ നിറയെ വലുതും ചെറുതുമായ കുഴികളും നിറഞ്ഞു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്ക് പറ്റുന്നത്. ഇതിനെതിരെ യുവമോർച്ച വാഴനട്ട് പ്രതിഷേധിച്ചു. ബി.ജെ.പി മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് കിരൺകുമാർ അദ്ധ്യക്ഷതവഹിച്ചു. ബി.ആർ മഞ്ജിഷ്, കെ.എസ് ശശികുമാർ, ഐ.വി മഹേഷ്, ജോഷി, വിനീഷ് വിജയനാഥ് എന്നിവർ പങ്കെടുത്തു.