 
പാമ്പാടി: പാമ്പാടി സീനിയർ സിറ്റിസൺസ് ഫോറം ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സീനിയർ ഭവനിൽ നടന്നു. കുടുംബ സംഗമം പാമ്പാടി ദയറ മാനേജർ ഫാ. അനൂപ് ജി. എബ്രഹാം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. പ്രസിഡന്റ് സി.എസ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന മൂരിപ്പാറ പി. ജി. ദിവാകരൻ നായർ പദ്മകുമാരി ദമ്പതികളെ മുൻ പ്രസിഡന്റ് പി.ജി രവീന്ദ്രൻ ആദരിച്ചു. പ്രൊഫ.കെ.എം. മാത്യു സാറാമ്മ ദമ്പതികളെയും ആദരിച്ചു. എബ്രഹാം ജേക്കബ്, പ്രൊഫ.കെ.എം. മാത്യു, ഡോ. ശ്രീകുമാർ ഡി. മേനോൻ, കെ. ശ്രീകുമാർ, ടെൻസ് ടി. ബേബി, പി.ആർ രാധാകൃഷ്ണൻ, പി.ജി ദിവാകരൻ നായർ എന്നിവർ പങ്കെടുത്തു. ജന്മദിനാഘോഷം, കലാപരിപാടികൾ എന്നിവയും നടന്നു.