കോട്ടയം: അക്ഷരനഗരിക്ക് പുതുവർഷ സമ്മാനമായി ഇന്നു മുതൽ രണ്ടു ചലച്ചിത്ര മേളകൾക്ക് തിരശീല ഉയരും. കോട്ടയം പബ്ലിക് ലൈബ്രറി രൂപീകരിച്ച ചിത്രതാരക സാംസ്‌കാരിക വേദിയുടെയും ആധുനിക സജ്ജീകരണങ്ങളുള്ള മിനി തീയറ്ററിന്റെയും ചലച്ചിത്ര മേളയുടെയും ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇന്ന് വൈകിട്ട് 4ന് നിർവ്വഹിക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ന്യൂ വേവ് ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ ഇന്നു മുതൽ നടത്തുന്ന മേളയിൽ എട്ടു പ്രമുഖ മലയാള സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കും.

പ്രദർശിപ്പിക്കുന്ന സിനിമകൾ

ജനുവരി 2 രാവിലെ 9,30 ഓളവും തീരവും 11.45 പുലിജന്മം , 2ന് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ , 6.30ന് എലിപ്പത്തായം .

ജനുവരി 3 രാവിലെ 10 തമ്പ് , 1.20 അനുഭവങ്ങൾ പാളിച്ചകൾ. 4ന് ന്യൂസ് പേപ്പർ ബോയ്, 6.30ന് കുട്ടിസ്രാങ്ക്‌