mazavil-

കോട്ടയം: മഴവില്ല് വനിത ഫിലിം സൊസൈറ്റി നടത്തുന്ന നാലാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് എഴുത്തുകാരി കെ.രേഖ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.എൻ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ അഡ്വ.കെ.സുരേഷ് കുറുപ്പ്, സെക്രട്ടറി ഹേന ദേവദാസ്, വൈസ് പ്രസിഡന്റ് ജെ.ലേഖ, ജോയിന്റ് സെക്രട്ടറി ഏലിയാമ്മ കോര, പി.കെ ജലജാമണി, ബി.ശശികുമാർ, ഡോ.എം.ജി ബാബുജി, ആർ.പ്രസന്നൻ എന്നിവർ പങ്കെടുത്തു. തിരുനക്കര അമ്പലത്തിന് സമീപം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ബിൽഡിംഗിലാണ് ഓഫീസ്. അഞ്ചുമുതൽ എട്ടുവരെ തീയതികളിൽ അനശ്വര തിയറ്ററിലാണ് ചലച്ചിത്രമേള നടക്കുന്നത്.