adalath

കോട്ടയം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ കുടിശ്ശികയുളള ഗുണഭോക്താക്കൾക്കായി ജില്ലയിൽ അദാലത്ത് ആരംഭിച്ചു. അദാലത്തിൽ കുടിശ്ശികയുളള വരിസംഖ്യ തുകയ്ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിനും കുടിശ്ശികയുളള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ക്ഷേമനിധിയിൽ ഓൺലൈൻ അംഗങ്ങളല്ലാത്ത എല്ലാ അംഗങ്ങളും ഓഫീസിൽ സജ്ജീകരിച്ചിട്ടുളള നിർദ്ദിഷ്ഠ ഫോറത്തിൽ വിവരങ്ങൾ സ്വയം പൂരിപ്പിച്ച് നൽകേണ്ടതാണ്. വിവരങ്ങൾക്ക്: 0481 - 2300762.