ഏറ്റുമാനൂർ: അഴിമതിരഹിത ഭരണം നാടിന്റെ വികസനം എന്ന മുദ്രാവാക്യവുമായി ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവ സന്ദേശ വാഹനപ്രചരണ ജാഥ 4ന് രാവിലെ 8.30 ന് കോടതിപ്പടി ജംഗ്ഷനിൽ നിന്നും ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ധൂർത്തിനുമെതിരെയും അതിരമ്പുഴ പഞ്ചായത്തിന്റെ ഭരണപരാജയത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെയുമാണ് ജാഥ. ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ബോബൻ ജോർജ് തോട്ടത്തിൽ ഫ്ളാഗ് ഓഫ് ചെയ്യും. അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജോയി ചാക്കോ മുട്ടത്തുവയലിൽ കെ.ജി സുജിത് കുമാർ, പി.ജെ ജോസഫ് പാക്കുമല തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകും. തുടർന്ന് പഞ്ചായത്തിന്റെ 22 വാർഡുകളിലൂടെ പ്രചരണം നടത്തി വൈകുന്നേരം 5.30ന് അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷത വഹിക്കും.