
വൈക്കം: എസ്.എൻ.ഡി.പി യോഗം 677ാം നമ്പർ കാട്ടിക്കുന്ന് ശാഖായോഗത്തിന്റെ തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തിങ്കളാഴ്ച രാത്രി കൊടിയേറി. ശ്രീകോവിലിൽ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്രിയും പൂജാരികളും ചേർന്ന് കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി വൈക്കശ്ശേരി സുരേഷ് കൊടിയേറ്റി. മേൽശാന്തി ദിനേശ് ശാന്തി ഉല്ലല, കീഴ്ശാന്തിമാരായ വിഷ്ണു ശാന്തി, അർജുൻ ശാന്തി, സഞ്ജയ് ശാന്തി എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റിന് ശേഷം കൊടിപ്പുറത്ത് വിളക്കും നടത്തി. പ്രസിഡന്റ് വി.പി പവിത്രൻ, സെക്രട്ടറി കെ.കെ ബിജു, വൈസ് പ്രസിഡന്റ് ദേവരാജൻ കൊച്ചുമഠം, യൂണിയൻ കമ്മറ്റി അംഗം സുനിൽ കരിപ്പുറത്ത്, കെ.ടി അനിൽകുമാർ, കെ.എസ് അജയദേവ്, സുബ്രഹ്മണ്യൻ വീരംതാഴത്ത്, കെ.എം ഫൽഗുണൻ, വിനീഷ് മകരംചേരിൽ, ലൈജു പനച്ചിക്കൽ, തിലോത്തമ്മ ബാഹുലേയൻ എന്നിവർ നേതൃത്വം നൽകി. വിവിധ ദിവസങ്ങളിൽ പാൽക്കാവടി, ചാക്യാർകൂത്ത്, മഹാപ്രസാദഊട്ട്, ഭസ്മക്കാവടി, മോഡേൺ കൈകൊട്ടിക്കളി, നവീന കൈകൊട്ടിക്കളി, ഗണപതിഹോമം, ചിത്തിര മഹോത്സവം, മഹാഘോഷയാത്ര, വലിയകാണിക്ക, ഭക്തിഗാനാമൃതം, ആറാട്ട് മഹോത്സവം, കലശപൂജ, പ്രഭാഷണം, തിരുആറാട്ട്, പാട്ട് പടയോട്ടം മെഗാഷോ എന്നിവ നടക്കും.