
വൈക്കം: രണ്ടാം പിണറായി സർക്കാരിന്റെ ഭരണക്കാലത്ത് കേരളത്തിലെ കാർഷികമേഖലയുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും നെൽകൃഷി, ക്ഷീരകർഷക, നാളികേരകൃഷി എന്നീ മേഖലകൾ വൻപ്രതിസന്ധിയെ നേരിടുകയാണെന്നും പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമമെന്നും അഖിലേന്ത്യാ കിസാൻ സഭ വൈക്കം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ വില എത്രയും വേഗം വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.സുശീലൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സ്വാഗതസംഘം സെക്രട്ടറി സുന്ദരൻ അറക്കൽ, പി.എസ്.പുഷ്‌കരൻ, കെ.ബി.ശോഭന, പി.സുഗതൻ, കെ.എം.വിനോഭായ്, പി.ആർ.രജനി എന്നിവർ പ്രസംഗിച്ചു. സി.കെ ആശ എം.എൽ.എ കർഷകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ.ദാസപ്പൻ മികച്ച പാടശേഖര സമിതിക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.