
അടിയം: എസ്.എൻ.ഡി.പിയോഗം അടിയം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റ് 21-ാമത് വാർഷികാഘോഷവും തിരഞ്ഞെടുപ്പും നടത്തി. ഗുരുധർമ്മപ്രചാരകൻ എ.വി അശോകൻ (ശിവഗിരിമഠം) ആചാര്യവന്ദനം ചെയ്തു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മഞ്ജിത് ടി, രജുല പി.വി (പ്രിൻസിപ്പൽ സബ് ജഡ്ജ്, തൃശൂർ) എന്നിവരെ അനുമോദിച്ചു. യോഗത്തിൽ ചികിൽസാ സഹായവും,പെൻഷൻ വിതരണവും നടത്തി.
ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.എസ് വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് ചെയർമാൻ ഉത്തമൻ കരുവളളിലിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ ബിജു പുത്തൻതറ, ശാഖാ അഡ്മിനിട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ബാബു കുറുമഠം, പ്രമീള പ്രസാദ്, സലിജ അനിൽകുമാർ, സുമ ചന്ദ്രൻ, രേവമ്മ കാക്കനാട്, മേഹനൻ ആച്ചേരിൽ, വത്സാ പ്രദീപ്, കൃഷ്ണകുമാരി, അനീഷ് കെ.എസ് തുടങ്ങിയവർ സംസാരിച്ചു. സുനിൽ കെ.എസ് കൃതഞ്ജത പറഞ്ഞു.
പുതിയ ഭാരവാഹികളായി ഉത്തമൻ കാരുവള്ളിൽ ചെയർമാൻ, പ്രമീള പ്രസാദ് കൺവീനർ, ബിജു പുത്തൻതറ, ജിനൻ ചരുവിലിൽ, ദിപു വട്ടംകണ്ടത്തിൽ, സുനിൽ കെ.എസ്, അനീഷ് കെ.എസ്, ഷീല ദിലീപ്, പൊന്നമ്മ മൂലേക്കാട്, മഹിളമണി, ഷിജി ശിവദാസൻ, കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.