ppp

കോട്ട​യം: എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കും. അത്രയേറെ പ്രതിസന്ധിയെ നേരിടുകയാണ് പൈ​നാ​പ്പിൾ കർഷ​കർ. വി​ലയിടി​വി​നെ തു​ടർന്ന് നഷ്ടക്കണക്ക് നിരത്തുകയാണ് കർഷകർ. കിലോയ്ക്ക് 45, ​50 രൂപ വരെ ഉണ്ടായിരുന്ന പൈനാപ്പിൾ വില കഴിഞ്ഞ ഒരു മാസത്തിനിടയിൽ 15 രൂപയിൽ താഴെയെ​ത്തി. വില അൽപം മെച്ചപ്പെട്ട് 20 മുതൽ 22 രൂപ വരെയായെങ്കി​ലും നഷ്ടമാണെന്ന് കർഷകർ ഒന്നടങ്കം പറയുന്നു. ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയ കർഷകർക്ക് മുതൽമുടക്ക് പോലും തിരികെ ലഭിക്കാത്ത സാഹചര്യ​മാണ്. ഉത്പാദനച്ചെലവിന് ആ​നുപാതികമായി വില ഇല്ലാത്തതിനാൽ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് കർ​ഷകർ പറയുന്നു.

ഉത്പാദനം കൂടി, വിലയിടിഞ്ഞു

സംസ്ഥാനത്ത് കഴി​ഞ്ഞ രണ്ട് വർഷത്തിനിടയിൽ കൈതക്കൃഷി വർദ്ധിച്ചു. റബറിന് വില ഇടിഞ്ഞതോടെ മരങ്ങൾ വെട്ടിമാറ്റിയ തോട്ടങ്ങൾ പലരും കൈതക്കൃഷിക്കായി പാട്ടത്തിന് നൽകി. ഇതോടെ പൈനാപ്പിളിന്റെ ഉത്പാദനവും വർദ്ധിച്ചു. ഇത് വിലയിടിവിന് കാരണമായി. കേരളത്തിൽ നിന്നുള്ള പൈനാപ്പിൾ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഗോവ, അഹമ്മദാബാദ് തുടങ്ങിയ വിപണിയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ വിപണിയിലും വിലയിടിഞ്ഞു.

സംസ്ഥാനത്ത് കൈതക്കൃഷി : 28,775 ഏക്കറിൽ

കർഷകന് ലഭിക്കുന്നത്

എ ഗ്രേഡ് പൈനാപ്പിൾ: (ഒരു കിലോ)

16 മുതൽ 20 രൂപ വരെ

പാ​ട്ടതുക (ഏക്കറിന്): ​10,000​, 20,000 രൂപ


മുതൽമുടക്ക് പോലും ലഭിക്കാത്ത സ്ഥി​തി​യാണ്. കർഷകരിൽ നിന്നും പൈനാപ്പിൾ സംഭരിക്കാൻ സർക്കാർ തയാറാക​ണം.

(ജോജി വാളി​പ്ലാക്കൽ പ്രസിഡന്റ് , സെൻട്രൽ ട്രാവൻകൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്​സ് അസോസി​യേ​ഷൻ).