s-shaji

എലിക്കുളം: പാലാ നിയോജകമണ്ഡലത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിന് മാണി സി.കാപ്പൻ എം.എൽ.എ ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്.ഷാജിക്ക്. കാർഷിക, സാമൂഹിക രംഗങ്ങളിൽ പഞ്ചായത്ത് നടത്തിയ മുന്നേറ്റങ്ങൾക്ക് നൽകിയ നേതൃത്വം പരിഗണിച്ചാണ് പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത്., എം.ജി. സർവകലാശായുടെ ആദ്യത്തെ യു.ത്രീ.എ. പഞ്ചായത്ത്, കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ഗാനമേളസംഘം തുടങ്ങിയ മികവുകൾ പരിഗണിച്ചു. സംസ്ഥാനത്ത് ആദ്യമായി ഫ്രണ്ട് ഓഫീസിൽ റോബോട്ടിനെ സ്ഥാപിച്ച് ജനങ്ങളെ സ്വാഗതം ചെയ്യുന്ന ആശയം നടപ്പാക്കിയതും അവാർഡിന് അർഹമാക്കി.