
കടുത്തുരുത്തി:യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കെ.എസ് പുരം മങ്ങാട്ടുകാവ് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ (26) നെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കടുത്തുരുത്തി, ഗാന്ധിനഗർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്.