kobakhil

കറുകച്ചാൽ: ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മല്ലപ്പള്ളി വെണ്ണിക്കുളം വാലാങ്കര മേച്ചേരീൽവീട്ടിൽ സജിയുടെ മകൻ അഖിൽ (ഉണ്ണി- 21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ കറുകച്ചാൽ തൊമ്മച്ചേരിക്ക് സമീപം മാങ്കുടിപ്പടിയിലായിരുന്നു അപകടം. തോട്ടയ്ക്കാട്ടു നിന്നും വെണ്ണിക്കുളത്തേക്ക് വരികയായിരുന്ന അഖിൽ. അതുൽ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്ന എത്തിയ ടോറസ് ലോറിയും തമ്മിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അതുലിന്റെ ബൈക്ക് ലോറിയുടെ ടയറുകൾക്ക് അടിയിൽപ്പെട്ടു. .ടയറുകൾ യുവാവിന്റെ ശരീരത്തിലൂടെ കയറി. യുവാവുമായി വാഹനം കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയതായും ദൃക്‌സാക്ഷികൾ പറയുന്നു.അരയ്ക്ക് താഴെ ഭാഗം പൂർണ്ണമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തത്ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: രാജി. സഹോദരി: ആതിര. സംസ്‌കാരം നടത്തി.