jubilii

കോട്ടയം: ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷത്തോട് അനുബന്ധിച്ച് ക്രിസ്തുരാജ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ കൃതജ്ഞതാ ബലിയർപ്പിച്ചു. ജൂബിലി ആഘോഷിക്കുന്ന മാത്യു മൂലക്കാട്ടിന് ഫ്രാൻസിസ് മാർപാപ്പ നൽകിയ ലത്തീൻ ഭാഷയിലുള്ള സന്ദേശവും മലയാള പരിഭാഷയും അതിരൂപത ചാൻസിലർ ഡോ.ജോൺ ചെന്നാകുഴി വായിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമിരിത്തൂസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, ബാബു പറമ്പടത്തുമലയിൽ എന്നിവർ ആശംസകളർപ്പിച്ചു.