പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് 15 ന് കൊടിയേറും. ഇത്തവണ 385ാം നമ്പർ ഭരണങ്ങാനം ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ചുമതലയിലാണ് ഉത്സവം നടത്തുന്നത്.

15ന് രാവിലെ 8 ന് നാരായണീയ പാരായണം, 8.30 ന് തിരുവാതിരകളി, വൈകിട്ട് 6.30 ന് ദീപാരാധന, രാത്രി 8.30 ന് തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ, തിരുവാതിരകളി, ശ്രീഭൂതബലി.

16ന് രാവിലെ 10.30 ന് ഉത്സവബലി, തുടർന്ന് സോപാനസംഗീതം, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 4 ന് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 8.30 ന് ഭരണങ്ങാനം ടൗണിൽ സ്വീകരണം, 12 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 1 ന് ശ്രീഭൂതബലി, 1.30 ന് വിളക്കിനെഴുന്നള്ളത്ത്.

17ന് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 4 ന് ഇടമറ്റം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 12.30 ന് ഭഗവതി നടയിൽ ദീപാരാധന, 2 ന് വിളക്കിനെഴുന്നള്ളത്ത്.

18ന് രാവിലെ 10.30 ന് ഉത്സവബലി, തുടർന്ന് ജിൻസ് ഗോപിനാഥിന്റെ സംഗീത സദസ്സ്, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 4 ന് കിഴപറയാർ കരയിലേക്ക് ഊരുവലത്തെഴുന്നള്ളത്ത്, 12 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും.

19ന് രാവിലെ 10.30 ന് ഉത്സവബലി തുടർന്ന് തിരുവാതിര കളി, വൈകിട്ട് 4 ന് കീഴമ്പാറ കരയിലേക്ക് ഊരുവലത്തെഴുന്നള്ളത്ത്, 12 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും.

20ന് രാവിലെ 10.30 ന് ഉത്സവബലി, തുടർന്ന് തിരുവാതിരകളി, വൈകിട്ട് 4 ന് ഇടമറ്റം പങ്കപ്പാട്ട് മഹാദേവക്ഷേത്രത്തിലേക്ക് കൂടിപൂജ എഴുന്നള്ളത്ത്, 6.30 ന് എഴുന്നള്ളത്ത് തിരിച്ചുവരവ്, 7.30 ന് കാർത്തിക പൂജ, 9.30 ന് വിളക്കിനെഴുന്നള്ളത്ത്.

21ന് രാവിലെ 11.30 ന് ഉത്സവബലി, തുടർന്ന് പുല്ലാങ്കുഴൽ കച്ചേരി, വൈകിട്ട് 6.40 ന് ഭരതനാട്യകച്ചേരി അരങ്ങേറ്റം, 8.30 ന് ശ്രീഭൂതബലി, 9 ന് വലിയവിളക്ക്.

22നാണ് ആറാട്ടുത്സവം. രാവിലെ 9.30 ന് നാമഘോഷ ലഹരി, 11.30 ന് നാമസങ്കീർത്തനം, 12 ന് ആറാട്ടുസദ്യ, 2 ന് നാദസ്വരച്ചേരി, 3.30 ന് കൊടിയിറക്കും ആറാട്ടുകടവിലേക്ക് എഴുന്നള്ളത്തും, 4 ന് നടപ്പൂരപഞ്ചവാദ്യം, 6.30ന് ഇരുകോൽ പഞ്ചാരിമേളം, രാത്രി 7 ന് കുടമാറ്റം, 8 ന് തിരുവാതിരകളി, 8.30 ന് നൃത്തസന്ധ്യ, 10.30 ഇപ്റ്റ നാട്ടരങ്ങ്, 10 ന് ആറാട്ട്, 12.30ന് ആറാട്ട് തിരിച്ചുവരവും എതിരേല്പും, 3 ന് കൊടിമരച്ചോട്ടിൽ പറവയ്പ്പും വലിയ കാണിക്കയും, 4 ന് ആകാശവിസ്മയം, ഉച്ചപൂജ, 25 കലശം എന്നിവയാണ് പ്രധാന പരിപാടികൾ.