എസ്.എൻ പുരം: എസ്.എൻ പുരം മുണ്ടനാകുളം സി.ജെ.എം പബ്ലിക് ലൈബ്രറിയുടെ 23ാമത് വാർഷികാഘോഷം 7ന് നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ. 10 മുതൽ മത്സരങ്ങൾ. പൊതുസമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കുമാർ ഗോകുലം അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ കെ.ആർ ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ജിജി അഞ്ചാനി, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ എൻ.ഡി ശശിധരക്കുറുപ്പ്, കെ.എ ഫിലിപ്പ് എന്നിവർ പങ്കെടുക്കും. സെക്രട്ടറി കെ.സുധാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് വത്സമ്മ അശോകൻ നന്ദിയും പറയും. വൈകിട്ട് 7.30 മുതൽ കരോക്കെ ഗാനമേള, 9ന് നാടകം എന്നിവയും നടക്കും.