
നാളെ മന്ത്രി തല അവലോകനയോഗം ,
കോട്ടയം: വിരിപ്പുകൃഷിക്ക് നെല്ല് സംഭരിച്ച വകയിൽ സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാനുള്ള കുടിശിക 333 കോടിയായി ഉയർന്നു. നവംബർ അവസാനം വരെയുള്ള പി.ആർ.എസ് (പാഡി റസീറ്റ് ഷീറ്റ് ) പ്രകാരമുള്ള തുകയേ കർഷകരുടെ ബാങ്ക്അക്കൗണ്ടിൽ എത്തിയിട്ടുള്ളൂ.ഇതേക്കുറിച്ച് ചർച്ചചെയ്യുന്നതിന് ഭക്ഷ്യവകുപ്പിന്റെ അവലോകന യോഗം നാളെ നടക്കും .
വിരിപ്പു കൃഷി കഴിഞ്ഞതോടെ കടം വാങ്ങി അടുത്ത കൃഷി നടത്തേണ്ട ഗതികേടിലാണ്. കർഷകർ. സംഭരിച്ച നെല്ലിന്റെ പണം സർക്കാർ ഗ്യാരന്റിയുള്ള വായ്പയായി കണക്കാക്കുന്നതിനാൽ വായ്പാ കുടിശികക്കാരുടെ ലിസ്റ്റിൽ പെടുത്തി അടുത്ത കൃഷിക്ക് വായ്പ നൽകാനും ബാങ്കുകൾ തയ്യാറല്ല.
കള പറിച്ചു വെള്ളം കയറ്റി നിലം ഒരുക്കി അടുത്ത കൃഷിക്ക് വിത്തു വിതയ്ക്കേണ്ട സമയമായി.
സംഭരിച്ചത് 11.74 കോടി കിലോഗ്രാം
48,942 കർഷകരിൽ നിന്ന് 11.74 കോടി കിലോഗ്രാം നെല്ലാണ് ഡിസംബർ 31 വരെ സംഭരിച്ചത്.
2004 കോടി രൂപയാണ് നെൽ സംഭരണത്തിന് വേണ്ടത്. എസ്.ബി.ഐ, കാനറാ ബാങ്ക് ,ഫെഡറൽ ബാങ്ക്, കേരളാ ബാങ്ക് എന്നിവയുടെ കൺസോർഷ്യമാണ് സർക്കാർ ഗ്യാരന്റിയിൽ വായ്പ നൽകുന്നത്.
# 100 കിലോ നെല്ല് സംസ്കരിച്ചാൽ 68 കിലോ അരികിട്ടണമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. നെല്ലിന്റെ തൂക്കകുറവിൽ കേരളത്തിൽ 64.5 കിലോ അരിയേകിട്ടുഎന്നാണ് സ്വാകാര്യമില്ലുകളുടെ വാദം. ഈ അളവിലെ കുറവ് പരിഹരിക്കാൻ വേണ്ട തുകയാണ് ഔട്ട് ടേൺ റേഷ്യോ .ഇതിനൊപ്പം പ്രോത്സാഹന ബോണസ് കൂടി ചേർത്ത് 953 കോടിരൂപയാണ് സപ്ലൈകോക്ക് കിട്ടാനുള്ളത്. നെല്ല് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതിന് ഭഷ്യ സംസ്കരണ ഇനത്തിൽ കേന്ദ്ര സർക്കാർ 637 കോടി സംസ്ഥാന സർക്കാരിന് നൽകാനുണ്ട്. കൃത്യമായ കണക്ക് ഹാജരാകാത്തതിനാൽ കേന്ദ്രം ഈ പണം നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴി ചാരുന്നത് ഈ കുടിശിക ചൂണ്ടിക്കാട്ടിയാണ് .
വലിയ തുക കുടിശികയുള്ള ജില്ലകൾ
പാലക്കാട് - 181.35 കോടി ,
ആലപ്പുഴ - 100.42 കോടി
കോട്ടയം- 42.42 കോടി
## ഇതു വരെയുള്ള നെല്ല് സംഭരണം, പണം നൽകിയത്. കുടിശിക കാര്യങ്ങൾ പണം കണ്ടെത്തേണ്ട സ്രോതസ് തുടങ്ങിയവനാളത്തെ യോഗത്തിൽ ചർച്ച ചെയ്തു പ്രശ്ന പരിഹാരമുണ്ടാക്കും ,
ജി.ആർ.അനിൽ ഭക്ഷ്യ മന്ത്രി