ചിറക്കടവ്: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചിറക്കടവ്, എരുമേലി, മണിമല പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പഴയിടത്ത് പുതിയ പാലം നിർമ്മിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള കോസ് വേ 1968ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ചതാണ്. ഓരോ കാലവർഷത്തിലും കോസ് വേ മുങ്ങുന്നത് പതിവാണ്. ലക്ഷക്കണക്കിന് രൂപ കൈവരി ഉൾപ്പെടെ പുനർ നിർമ്മിക്കുന്നതിനായി ചെലവഴിക്കുന്നുണ്ട്.
ഹൈവേ നിരപ്പിൽ പുതിയ പാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് നിവേദനം നൽകി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.എ.എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ, റെജി കാവുങ്കൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.