വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകി. ബാങ്ക് പ്രസിഡന്റ് സി.ടി.ഗംഗാധരൻ നായർ ക്യാഷ് അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി.എസ്.അനിൽകുമാർ , ബാങ്ക് വൈസ് പ്രസിഡന്റ് എം.ജി. ജയൻ ,ഭരണസമിതി അംഗങ്ങളായ കെ.ബിനിമോൻ, പി.എം.സേവ്യർ, വി.എം. അനിയപ്പൻ, ജോഷി ജോസഫ്, കെ.വി. പ്രകാശൻ ,ശ്രീദേവി സന്തോഷ്, ബീന മുരുകാനന്ദൻ, ഷീബ ഷാൻ, കുര്യാക്കോസ് ദാസ് തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ:കൊതവറ സർവീസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് നൽകിയ ക്യാഷ് അവാർഡിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.ടി.ഗംഗാധരൻ നായർ നിർവഹിക്കുന്നു.