
കോട്ടയം:റബറിന്റെ താങ്ങു വില 300രൂപ ആക്കി വർദ്ധിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കർഷക പ്രക്ഷോപത്തിന്റെ മുന്നോടിയായി കോട്ടയത്ത് റബ്ബർ കർഷക സമര സദസ്സ്‌സംഘടിപ്പിച്ചു.കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സമര സദസ്സ് ഉദ്ഘാടനം ചെയ്തു. റബ്ബർ കർഷക പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ. എ 12ന് കടുത്തുരുത്തിയിൽ നിർവഹിക്കും. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ജോയ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കെ.എഫ് വർഗീസ്, തോമസ് കണ്ണന്തറ, അഡ്വ. ജെയ്‌സൺ ജോസഫ്, മാഞ്ഞൂർ മോഹൻകുമാർ, മാത്തുകുട്ടി പ്ലാത്താനം, പ്രിൻസ് ലുക്കോസ്, വി.ജെ ലാലി, ബിനു ചെങ്ങളം, ജോർജ് പുളിങ്കാട്,ആന്റണി തുപ്പലഞ്ഞി,അഡ്വ. ചെറിയാൻ ചാക്കോ,രാകേഷ് ഇടപ്പുര,ജോയ് ചേട്ടിശ്ശേരി,സാബു ഉഴുങ്കാലി,സാബു പീടിയെക്കൽ,തങ്കച്ചൻ മണ്ണുശ്ശേരിൽ,എബി പൊന്നാട്ട്, കെ. തോമസ്, സിറിൽ ജോസഫ്, സെബാസ്റ്റ്യൻ കോച്ചേരി, ഷിജു പാറയിടുക്കിൽ, അഡ്വ. എം.ജെ ജോസഫ്, ജോസഫ് ബോനിഫൈസ്, റോയ് ചാണകപ്പാറ,തോമസ് മുണ്ടുവേലി,ബിനോയ് ഉതുപ്പാൻ, അഡ്വ.ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.