കോട്ടയം: വാകത്താനം ജറുസലേം മൗണ്ട് ഹയർ സെക്കൻഡറി സ്‌കൂൾ വജ്രജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി 'ജറുസലേമിയൻ സാഗ 2024' എന്ന പേരിൽ ശാസ്ത്ര, കലാ,കരകൗശല, പുസ്തകപ്രദർശനം ഇന്നും നാളെയും സംഘടിപ്പിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വാർഷിക ദിനാഘോഷവും, യാത്രയയപ്പ് സമ്മേളനവും 9ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്‌കൂൾസ് മാനേജർ, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അദ്ധ്യക്ഷതവഹിക്കും. മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു സ്വീകരണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ മെമ്പർ സുധാ കുര്യൻ, മലങ്കര ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഡോ.തോമസ് വർഗീസ് അമയിൽ , മലങ്കര ഓർത്തഡോക്‌സ് സഭ അൽമായ ട്രസ്റ്റി റോണി വർഗീസ്, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ. സി.ജോൺ ചിറത്തിലാട്ട് കോർ എപ്പിസ്‌കോപ്പ എന്നിവർ പങ്കെടുക്കും.