dog

മൂലേടം: കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം എട്ടു പേരെ കടിച്ച നായ ഇന്നലെ രാവിലെ ചത്തു. ഇതോടെ നായക്ക് പേവിഷ ബാധ ഉണ്ടെന്നുള്ള സംശയത്തിലാണ് നാട്ടുകാർ. ചൊവ്വാഴ്ചയാണ് ആക്രമാസക്തനായ നായ പ്രദേശവാസികളെ കടിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് അധികൃതർ എത്തി നായയെ പിടികൂടി കൂട്ടിലടച്ചത്. എന്നാൽ, ഇന്നലെ രാവിലെ നായ ചത്തു. പ്രദേശവാസിയുടെ നായ കെട്ടുപൊട്ടിച്ച് വന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു നായ്ക്കളേയും, വളർത്തു മൃഗങ്ങളേയും കടിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്.