 
ചങ്ങനാശേരി: പത്തി വിടർത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കരിമൂർഖനെ പേടിപ്പിച്ച് ഇരട്ട കീരികൾ. ചങ്ങനാശേരി ഐ. സി.ഒ ജംഗ്ഷനടുത്ത് മലേക്കുന്ന് ഭാഗത്ത് പി.എസ്.പി നാസറിന്റെ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം പത്തിവിടർത്തി നിന്ന കരിമൂർഖനെ രണ്ട് കീരികൾ നേരിട്ടത്.വീട്ടുകാരും നാട്ടുകാരും അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും മൂർഖൻ കീരികളേ പേടിച്ച് സമീപത്തെ ആൾതാമസമില്ലാത്ത പുരയിടത്തിലെ മാളത്തിൽ ഒളിച്ചു. ഇന്നലെ രാത്രി പത്തോടെ വീണ്ടും മലേക്കുന്ന് കളത്തിൽ പറമ്പിൽ കെ.എച്ച് ഹാരീഷിന്റെ വീടിന് സമീപം മൂർഖനെ കണ്ടതോടെ ഒളിച്ച സ്ഥലത്തെ കുഴിയ്ക്ക് സമീപം നാട്ടുകാർ വലയിടയുകയും രാത്രി മുഴുവൻ കാവൽ ഇരിക്കുകയും ചെയ്തു. മൂർഖനെ കണ്ട പ്രദേശങ്ങൾ ആൾ താമസം ഇല്ലാത്തതും കാടു കയറിയ നിലയിലും ആയതിനാൽ ഈഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് തെളിക്കൽ നടപടികളും ആരംഭിച്ചു. മൂർഖന്റെയും കീരികളുടെയും വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം തിരച്ചിലിലാണ്.