
കോട്ടയം : 2022 ലെ പാലാ കെ.എം.മാത്യു ബാലസാഹിത്യ അവാർഡ് എം.വേണുകുമാറിന്റെ 'തമ്പുരാൻ കുന്നിലെ സിനിമ വിശേഷങ്ങൾ ' എന്ന കൃതിയ്ക്ക് ലഭിച്ചു. പാലാ കെ.എം.മാത്യുവിന്റെ ജന്മദിനമായ 11 ന് വൈകിട്ട് 4 ന് കോട്ടയം പബ്ലിക് ലൈബ്രറി മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അവാർഡ് സമർപ്പിക്കും. ഫൗണ്ടേഷൻ ചെയർമാൻ ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ, സുരേഷ് കുറുപ്പ്, കെ.സി.ജോസഫ്, ജി. രാമൻനായർ, കുര്യൻ ജോയി, സുകുമാരൻ മൂലേകാട്, സോമു മാത്യു എന്നിവർ സംസാരിക്കും. വി.കെ.സുരേഷ് ബാബു കണ്ണൂർ, ' വളരുന്ന തലമുറ, തളരുന്ന സംസ്‌കാരം ' എന്ന വിഷയത്തിൽ സംസാരിക്കും.