
വൈക്കം : ഉദയനാപുരം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മണ്ഡല ഭജനയുടേയും ഭാഗവത സപ്താഹ യജ്ഞത്തിന്റേയും ഭാഗമായി പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക സമ്മേളനവും മികച്ച പ്രതിഭകളെ ആദരിക്കലും നടത്തി. ധീവരസഭ ജില്ലാ സെക്രട്ടറി വി.എം.ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ടി.എസ്.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ.രാജേഷ്, സെക്രട്ടറി വി.മോഹനൻ, ജോ.സെക്രട്ടറി എൻ.പി.സജീവ്, ട്രഷറർ രതീശൻ.കെ റോസ്‌വില്ല, ബി.പ്രതാപൻ, യജ്ഞാചാര്യൻ തിരുവിഴ പഞ്ചമൻ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ അനശ്വര.പി.രാജേഷ്, കെ.എസ്.ശിവപ്രിയ, അജിത്ത് സന്തോഷ്, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ്.അശ്വതി, കെ.എച്ച്.ഹലേഷ്, സി.കെ.ജയകൃഷ്ണൻ, അനുശ്രീ അനിൽകുമാർ എന്നിവരെ ആദരിച്ചു.