
ചങ്ങനാശേരി : തിരുവിതാംകൂർ കൊച്ചി മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് വേണ്ടിയുള്ള അംഗീകൃത സ്ഥാപനങ്ങളിലെ പരിശോധനയുടെ ഭാഗമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പ്രതിനിധികളും തന്ത്രിമാരും പുതുമന തന്ത്രവിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ ഉപാസന ശിബിരം കേരള ദേവസ്വം റിക്രൂട്ട് ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് ഭദ്രദീപ പ്രകാശനം നടത്തി. പുതുമന തന്ത്രവിദ്യാലയം പ്രധാന ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി, പുതുമന മനു നമ്പൂതിരി എന്നിവർ പങ്കെടുത്തു. ആദ്ധ്യാത്മിക ആചാര്യൻ ശരത് ഹരിദാസ്, തന്ത്രിമാരായ തിയ്യന്നൂർ പ്രമോദ് നമ്പൂതിരി, കണ്ടിയൂർ നീലമന ഇല്ലത്ത് പ്രശാന്ത് നമ്പൂതിരി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.