കോട്ടയം: ജില്ലാ ക്ഷീരസംഗമം ഇന്നും നാളെയുമായി കടുത്തുരുത്തിയിൽ നടക്കും. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമത്തിന്റെ പൊതുസമ്മേളനം നാളെ ഉച്ചയ്ക്ക് 12ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മികച്ച ക്ഷീരസംഘം, ഏറ്റവും കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകൻ, കൂടുതൽ പാൽ അളക്കുന്ന എസ് സി, എസ് ടി കർഷകൻ, മികച്ച ക്ഷീരസംരഭകൻ തുടങ്ങിയവരെ യോഗത്തിൽ ആദരിക്കും.
എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നേൽ സുരേഷ്, എം.എൽ.എമാരായ സി.കെ.ആശ, ചാണ്ടി ഉമ്മൻ, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, എന്നിവർ പങ്കെടുക്കും.
ഇന്ന് രാവിലെ 8.30ന് പാൽ ഉത്പന്ന നിർമാണ നൈപുണ്യവികസന പരിപാടിയായ ക്ഷീരജ്യോതി ജില്ലാ പഞ്ചായത്തംഗം നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി..സ്മിത അദ്ധ്യക്ഷത വഹിക്കും. ക്ഷീരജാലകം ഡയറി എക്‌സിബിഷൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.