
കോട്ടയം : കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ' വായനാ വസന്തം 2024 ' പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈബ്രറികൾക്ക് പുസ്തകങ്ങളും സൗണ്ട് സിസ്റ്റവും വിതരണം ചെയ്തു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി. കെ. ഹരികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ അദ്ധ്യക്ഷനായി.ബ്ലോക്ക് പരിധിയിലെ 16 ലൈബ്രറികൾക്ക് പുസ്തകങ്ങളും നാല് ലൈബ്രറികൾക്ക് സൗണ്ട് സിസ്റ്റവുമാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സെലീനാമ്മ ജോർജ് എന്നിവർ പങ്കെടുത്തു.