മുണ്ടക്കയം: ഫോർട്ടി കോർപ്പിന്റെയും സുരഭി തേനീച്ച വളർത്തൽ ക്ലസ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സൗജന്യ തേനീച്ച വളർത്തൽ പരിശീലന പരിപാടിക്ക് മുണ്ടക്കയം കൃഷിഭവനിൽ തുടക്കമായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. വികസിനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി ഷാജി, കൃഷി ഓഫീസർ ആരതി ജയൻ, സുരഭി തേനീച്ച വളർത്തൽ പ്രസിഡന്റ് റോസിന ഇസ്മയിൽ, സെക്രട്ടറി ഷാനിമോൾ കെ.എ തുടങ്ങിയവർ സംസാരിച്ചു. ഹോർട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേലാണ് പരിശീലനം നൽകുന്നത്.