ചങ്ങനാശേരി: കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ രജതജൂബിലി ആഘോഷ സമാപന സമ്മേളനം 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. ഏഴിന് ഉച്ചകഴിഞ്ഞ് പൂർവവിദ്യാർത്ഥി സംഗമം. 5, 8, 9,10 തീയതികളിലായി നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു തോമസ്, മുൻ ഡി.ജി.പി സിബി മാത്യൂസ്, ജില്ലാ കളക്ടർ വിഘ്‌നേശേരി, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. ഫാ.ജോസഫ് വാണിയപുരക്കൽ, ഫാ. ഡോ.വർഗീസ് താനമാവുങ്കൽ,ഫാ. ഡോ. ക്രിസ്റ്റോ നേര്യംപറമ്പിൽ, ഫാ .ഡോ. ജോബി കറുകപ്പറമ്പിൽ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ജോബ് മൈക്കിൾ എം.എൽ.എ, ഫാ.ഡോ. ജെയിംസ് പാലയ്ക്കൽ, ഫാ. ഡോ.ജോബി കറുകപ്പറമ്പിൽ, ഫാ. ഡോ.ടോണി ചെത്തിപ്പുഴ, എൻ.രാജു, മണിയമ്മ രാജപ്പൻ, കെ.ആർ ഗിരിജ, വാർഡ് മെമ്പർ രമ്യാ റോയ്, ഫാ.സിനു, സിസ്റ്റർ പുഷ്പം, അലക്സാണ്ടർ പ്രാക്കുഴി തുടങ്ങിയവർ പങ്കെടുക്കും. 17ന് രാവിലെ 10ന് യാത്രയയപ്പ്. അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.