കോട്ടയം: നാലു ദീവസം നീളുന്ന മഴവില്ല് ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് അനശ്വര തിയേറ്ററിൽ തുടക്കമാകും. മേളയുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്നലെ വൈകിട്ട്‌ നടന്നു

ഇന്നു രാവിലെ 11.30 ന് ഐഎഫ്എഫ്‌കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌ക്കാരം നേടിയ ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ സംവിധായിക ശ്രുതി ശരണ്യം മേള ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ കെ.സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിക്കും . ഇടുക്കി 'ഗ്രീൻലാന്റ്ര് സിനിമാസ്' തിയേറ്ററിന്റെ ഉടമ ത്രേസ്യാമ്മ ജോർജ്ജിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ. എം.ജി ബാബുജി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് ഉദ്ഘാടന ചിത്രമായി ബി 32 മുതൽ 44 വരെ പ്രദർശിപ്പിക്കും.