കല്ലറ: കല്ലറ ശ്രീശാരദ ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം 10ന് കൊടിയേറും. 14ന് കല്ലറ പൂരവും 15ന് ആറാട്ടും നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 121ാം നമ്പർ കല്ലറ ശാഖാ ഭാരവാഹികളായ പ്രസിഡന്റ് പി.ഡി.രേണുകൻ, സെക്രട്ടറി കെ.വി.സുദർശനൻ എന്നിവർ അറിയിച്ചു. 10ന് രാവിലെ 6 ന് ഗുരുദേവക്ഷേത്രത്തിൽ ഗുരുപൂജ തുടർന്ന് കലശപൂജ,കലശാഭിഷേകം ശ്രീഭൂതബലി വൈകിട്ട് 4ന് ഉല്ലല തങ്കമ്മ മോഹനന്റെ നേതൃത്വത്തിൽ വിളക്കുപൂജ, 5ന് കൊടി, കൊടിക്കയർ എഴുന്നള്ളത്ത്, വൈകിട്ട് 6.30നും 7നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി അജിത്ത് പാണാവള്ളിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ആദരിക്കൽ ചടങ്ങും നൃത്തനൃത്യങ്ങളും സെമി ക്ലാസിക്കൽ ഡാൻസും കലാവേദിയിൽ അരങ്ങേറും.
11ന് രാവിലെ 6ന് ഗുരുപൂജ, കലശപൂജ കല ശാഭിഷേകം, ശ്രീഭൂതബലി, 8ന് ദേവി ഭാഗവത പാരായണം. വൈകിട്ട് ഏഴിന് മുണ്ടാർ, കല്ലറ വടക്കും ഭാഗത്തുനിന്ന് ദേശതാലം, തുടർന്ന് വിളക്കിനെഴുന്നള്ളിപ്പ്. 8ന് കലാവേദിയിൽ കോമഡി ടൈം.
12ന് രാവിലെ 6ന് ഗുരുപൂജ നവകം പഞ്ചഗവ്യം കലശാഭിഷേകം, 8ന് ദേവി ഭാഗവത പാരായണം. വൈകിട്ട് 7ന് കല്ലറ തെക്കുംഭാഗം ലക്ഷംവീട് മുല്ലമംഗലം ഭാഗത്തുനിന്ന് ദേശതാലം, തുടർന്ന് ശ്രീഭൂതബലി വിളക്കിനെഴുന്നള്ളിപ്പ്. കലാവേദിയിൽ രാത്രി എട്ടിന് നാടകം.
13ന് പതിവ് ക്ഷേത്ര ചടങ്ങുകൾ വൈകിട്ട് 7 ന് പറവൻ തുരുത്ത് നീരൊഴുക്കിൽ ഭാഗത്തുനിന്ന് ദേശതാലം. രാത്രി 8ന് കലാവേദിയിൽ നിറക്കൂട്ട്: നാടൻപാട്ടും നർമ്മസല്ലാപവും.
14ന് രാവിലെ 6 ന് നവകം പഞ്ചഗവ്യം കലശാഭിഷേകം ശ്രീഭൂതബലി, തുടർന്ന് കാഴ്ചശ്രീബലി. വൈകന്നേരം 4ന് കല്ലറപ്പൂരം. വൈകിട്ട് 8ന് തിരുവാതിര, 10ന് പള്ളിവേട്ട.
15ന് രാവിലെ 8ന് നാദസ്വരകച്ചേരി, 11ന് പായിപ്ര ദമനൻ നയിക്കുന്ന ഗുരുദേവ പ്രഭാഷണം, 12.30ന് ആറാട്ട് സദ്യയും ഗുരുപൂജയും. വൈകിട്ട് 4. 30ന് ആറാട്ടുബലി, 6.30 ന് ആറാട്ട് പുറപ്പാട് തുടർന്ന് കളമ്പുകാട് ഗുരുമന്ദിര കടവിൽ ആറാട്ട്. കലാവേദിയിൽ 7ന് ഭക്തി മധുരോത്സവം തുടർന്ന് ആറാട്ട് വരവേൽപ്പ്, വലിയകാണിക്ക.
പാമ്പാടി രാജൻ തിടമ്പേറ്റും
കല്ലറ ശ്രീശാരദ യൂത്ത് ട്രസ്റ്റിന്റെ നേതൃത്വത്തിൽ 14ന് വൈകിട്ട് 4ന് നടക്കുന്ന കല്ലറപൂരത്തിൽ ഗജവീരൻ പാമ്പാടി രാജൻ ശ്രീശാരദാദേവിയുടെ പൊൻതിടമ്പേറും. ഗജവീരന്മാരായ ഈരാറ്റപേട്ട അയ്യപ്പൻ, മധുരപ്പുറം കണ്ണൻ, കുളമാക്കിൽ പാർത്ഥസാരഥി, മൗട്ടത്ത് രാജേന്ദ്രൻ, ചുരൂർമഠം രാജശേഖരൻ, കുന്നമ്മേൽ പരശുരാമൻ, പുതുപ്പള്ളി അർജുനൻ, പുതുപ്പള്ളി ഗണേശൻ എന്നിവർ അണിനിരക്കും. ഉചൊവ്വല്ലൂർ മോഹന വാര്യരും 55 പരം കലാകാരന്മാരും ചേർന്ന് പാണ്ടിമേളം അവതരിപ്പിക്കും.