കുറിഞ്ഞി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവവും ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ആൽവിളക്കിന്റെ സമർപ്പണവും 21ന് നടത്തുമെന്ന് മുഖ്യകാര്യദർശി രമേശ് അറിയിച്ചു. തന്ത്രി ആര്യൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ആൽവിളക്ക് സമർപ്പണം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ നിർവഹിക്കും. 21ന് രാവിലെ 5ന് ഗണപതിഹോമം, പന്തീരടിപൂജ, കലശാഭിഷേകം, 9ന് ശ്രീഭൂതബലി തുടർന്ന് പറയെടുപ്പ്, വൈകിട്ട് 5ന് പറയെടുപ്പ്, 5.45ന് ആൽവിളക്ക് സമർപ്പണം, 6.45ന് രോഹിണീ വാരപൂജ, 7.15ന് തിരുവാതിരകളി, വിളക്കിനെഴുന്നള്ളിപ്പ്, അന്നദാനം എന്നിവയാണ് പ്രധാന പരിപാടികൾ.