പാലാ: കരൂർ ഗ്രാമപഞ്ചായത്തിലെ താമരക്കുളം മോടി പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 26 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് നിർമ്മാണ പ്രവർത്തികൾ. കുളത്തിന് ചുറ്റും കൈവരികൾ ,നടപ്പാത, ചാരുബഞ്ച് തുടങ്ങിയവയാണ് പ്രധാന പണികൾ.

ജോസ് കെ മാണി എം.പി താമരക്കുളം ഗ്രീൻ പാർക്ക് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, ബെന്നി മുണ്ടത്താനം, ലിസമ്മ ബോസ്, കുഞ്ഞുമോൻ മാടപ്പാട്ട്, ജിൻസ് ദേവസ്യ, ലിന്റൺ ജോസഫ് ,മോളി ടോമി, ആനിയമ്മ ജോസ്, അനസ്യ രാമൻ, ഗിരിജ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

കരൂർ ഗ്രാമപഞ്ചായത്ത് താമരക്കുളം ഗ്രീൻ പാർക്ക് നിർമ്മാണ ഉദ്ഘാടനം ജോസ് കെ മാണി എം. പി നിർവഹിക്കുന്നു.