
ചങ്ങനാശേരി: നഗരസഭാ പരിധിയിലെ സർക്കാർ സ്‌കൂളുകളിലെ നാല് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള ഇൻസൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ചെയർപേഴ്സൺ ബീന ജോബി നിർവഹിക്കും. ചങ്ങനാശേരി ഗവ. മുഹമ്മദൻ യു.പി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി ഡയറക്ടർ ബി.അബുരാജ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.