കോട്ടയം: എസ്.എൻ.ഡി.പി യോഗത്തിന്റെ 122ാമത് സ്ഥാപക ദിനാഘോഷ സമ്മേളനം കോട്ടയം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതിയുടെ ആഭിമുഖ്യ​ത്തിൽ 7ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയ​നിൽ ന​ട​ക്കും. എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം നിർവ്വ​ഹി​ക്കും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി. ആക്കളം അദ്ധ്യക്ഷത വഹി​ക്കും. കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം മധു ആമുഖ പ്ര​സം​ഗം ന​ട​ത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് എന്നിവർ സ്ഥാപകദിന സ​ന്ദേശം നൽ​കും.
യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കുമാർ മണലേൽ, സംസ്ഥാന ജോ​യിന്റ് സെക്രട്ടറി അനിൽ കണ്ണാടി, യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, യോഗം സൈബർ സേന കൺവീനർ ഷെൻസ് സഹദേവൻ, യൂത്ത് മൂവ്‌മെന്റ് കോട്ടയം ജില്ല ചെയർമാൻ ശ്രീദേവ് കെ.ദാസ്, വനിതാ സംഘം യൂണിയൻ പ്ര​സിഡന്റ് ഇന്ദിര രാജപ്പൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗങ്ങളായ ബിബിൻ ഷാൻ, യൂജീഷ് ഗോപി, യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ ജോ​യിന്റ് സെക്രട്ടറി അനന്തൻ ചിറയിൽ തുടങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത്മൂവ്‌മെന്റ് പ്രവർത്തകരെ ആ​ദരി​ക്കും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് സ്വാഗതവും വൈസ് പ്രസിഡന്റ് സനോജ് ജോനകംവിരു​തിൽ നന്ദിയും പറയും.